മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം​ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, April 21, 2024 6:11 AM IST
ക​യ്പ​മം​ഗ​ലം: മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം​ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​രെ ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​മ​ക്കാ​ല സ്വ​ദേ​ശി അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ക​ബീ​ർ (39), ക​യ്പ​മം​ഗ​ലം ഡോ​ക്ട​ർ​പ​ടി സ്വ​ദേ​ശി ഫ​സീ​ല (29) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​യ്പ​മം​ഗ​ല​ത്ത് ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി അ​ഞ്ചു​പ​വ​ൻ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചെ​ന്നാ​ണു കേ​സ്. സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ പ​രാ​തി​യെതു​ട​ർ​ന്നാ​ണു കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​യ്പ​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ൻ, എ​സ്ഐ എ​ൻ. പ്ര​ദീ​പ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ പ്രി​യ, റാ​ഫി, അ​നൂ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.