എറവിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Sunday, April 21, 2024 6:11 AM IST
അ​രി​മ്പൂ​ർ: തൃ​ശൂ​ർ - കാ​ഞ്ഞാ​ണി സം​സ്ഥാ​ന​പാ​ത​യി​ൽ എ​റ​വ് പാ​ൽ സൊ​സൈ​റ്റി​ക്ക് സ​മീ​പം മൂ​ന്നു​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന മു​റ്റി​ച്ചൂ​ർ പ​ടി​യം സ്വ​ദേ​ശി മാ​മ്പു​ള്ളി വീ​ട്ടി​ൽ ജി​തി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റും തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന മ​റ്റൊ​രു കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ന് എ​തി​ർ​ദി​ശ​യി​ലേ​ക്ക് കാ​ർ നീ​ങ്ങി​യെ​ങ്കി​ലും വ​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നി​ട​യി​ൽ​പ്പെ​ട്ട ഒ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.