ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം; സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​മാ​യി
Sunday, April 21, 2024 6:11 AM IST
ചാ​വ​ക്കാ​ട്: തെ​ക്ക​ൻ പാ​ല​യൂ​രി​ൽ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം. വ​ള, ക​മ്മ​ൽ, മോ​തി​രം തു​ട​ങ്ങി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യി. തെ​ക്ക​ൻ പാ​ല​യൂ​രി​ലെ മു​ഹ​മ്മ​ദു​ണ്ണിയുടെ ഭാ​ര്യ ഖൈ​റു​ന്നീ​സ​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

വീ​ട്ടു​കാ​ർ അ​വ​രു​ടെ ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് വീ​ടു​പൂ​ട്ടി​ പോ​യ വീ​ട്ടു​കാ​ർ ഇ​ന്ന​ലെ വൈ​കീ​ട്ട് തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​യു​ന്ന​ത്. പു​റ​കി​ലെ വാ​തി​ലി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. മു​റി​ക​ളി​ലെ അ​ല​മാ​ര​യും സാ​ധ​ന​സാ​മ​ഗ്രി​ക​ളും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ര​ണ്ട​ര​പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം​പോ​യ​ത്. മോ​ഷ്ടാ​വ് വീ​ടി​ന​ക​ത്ത് മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടുണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും ചാ​വ​ക്കാ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.