പുന്നയൂർക്കുളം: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അണിനിരക്കുന്ന കേരളീയർ യുഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പുന്നയൂർക്കുളത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇന്ന് ബിജെപിയുടെ കൈയിൽ കോൺഗ്രസ് നേതാക്കളെ അലക്കിവെളുപ്പിച്ച് ബിജെപിയാക്കുന്ന അലക്കുയന്ത്രമുണ്ട്. യന്ത്രത്തിൽ സോപ്പിനു പകരമായി ഉപയോഗിക്കുന്നത് ഇഡിയേയും സിബിഐയേയും മറ്റുമാണ്. ഇപ്പോൾ സുരേഷ് ഗോപി ആ അലക്ക് യന്ത്രവുമായി നടക്കുകയാണ്. കോൺഗ്രസ് ജയിച്ചാൽ നടപ്പാക്കുന്ന അഞ്ച് ഗ്യാരന്റിയാണു പറയുന്നത്. നമുക്ക് ഒരു ഗ്യാരന്റി മതി; ബിജെപിയിൽ പോകില്ലെന്ന ഗ്യാരന്റി.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷയായി. എൽഡിഎഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൾ ഖാദർ, സി. സുമേഷ്, ഉഷ പ്രഭുകുമാർ, എം.എ. ഹാരിസ്ബാബു, ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, എൻ.കെ. അക്ബർ എംഎൽഎ, ഗീത ഗോപി, കെജി ശിവാനന്ദൻ, നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, റഹീം വീട്ടിപ്പറമ്പിൽ, ഉമ്മർ അറക്കൽ, അഡ്വ. പി. മുഹമ്മദ് ബഷീർ, പി.കെ. സെയ്താലിക്കുട്ടി, ടി.വി. സുരേന്ദ്രൻ, ടി. തുളസീദാസ്, ഗീത രാജൻ, വിജിത സന്തോഷ്, വി. അപ്പു, പ്രവീൺ പ്രസാദ് എന്നിവർ പ്രസംഗിച്ചു.