പുന്നംപറമ്പ്: യുഡിഎഫ് തെക്കുംകര മണ്ഡലം തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പുന്നംപറമ്പിൽനിന്ന് ആരംഭിച്ച റാലി കരുമത്ര പള്ളി പരിസരത്ത് സമാപിച്ചു. തുടർന്നുനടന്ന പൊതുസമ്മേളനം കെപിസിസി സെ ക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തെക്കുംകര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജെയ്സൺമാത്യു അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറിമാരായ എൻ.ആർ. സതീശൻ, പി.ജെ. രാജു , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്് എൽദോ തോമസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി. എം. കുരിയാക്കോസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ്ഒ. ശ്രീകൃഷ്ണൻ, മുസ്ലീം ലീഗ് നേതാവ് ഹംസ നാരോത്ത്, കേരള കോൺഗ്രസ് നേതാവ് സാബു മങ്കര, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ് പി.വി. വിനയൻ തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കാഞ്ചേരി: നഗരസഭ യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. അജിത്കുമാർ അധ്യക്ഷത വഹിച്ചു.
പത്താംകല്ല് നിന്ന് ആരംഭിച്ച ബഹുജനറാലി ഓട്ടുപാറ ബസ്റ്റാൻഡ് പരിസരത്ത് സി.എൻ . ബാലകൃഷ്ണൻ നഗറിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി.എൻ. വൈശാഖ്, ഘടകകക്ഷി നേതാക്കളായ സെലക്ട് മുഹമ്മദ്, ലോനപ്പൻ ചെക്കൻപറമ്പിൽ, ഉദയൻ കളരിക്കൽ, മനോജ് ചിറ്റിലപ്പിള്ളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് പി.ജി. ജയദീപ്, വടക്കാഞ്ചേരി - മുണ്ടത്തിക്കോട് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻമാരായ ടി.വി. സണ്ണി, കെ.ടി. ജോയ്, മണ്ഡലം പ്രസിഡന്റുമാരായ ബിജു ഇസ്മായിൽ, സി.എച്ച്. ഹരീഷ്, സന്ധ്യ കൊടക്കാടത്ത്, അഡ്വ. മുഹമ്മദ് ഷഫീഖ്, ബുഷറ റഷീദ്, കെ. ഗോപാലകൃഷ്ണൻ, പ്രകാശൻ കൂന്നൂർ, ബിജീഷ് ഭാസ്കരൻ, ജോ യൽ മഞ്ഞില, കമലം ശ്രീനിവാസൻ, നബീസ നാസറലി, നിജി ബാബു, സി.കെ. ഹരിദാസ്, എ എസ്. ഹംസ, നാസർ മങ്കര, ഇ.പി. ജയപ്രകാശൻ, ബാബു കണ്ണനായ്ക്കൽ, വി.ജെ. ബെന്നി, ബാബുരാജ് കണ്ടേരി, എം.ജെ. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.