ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പാ​ർ​ക്കു​ചെ​യ്യു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​വ​ര്‌ച്ച: പ്രതി അ​റ​സ്റ്റില്‌
Monday, April 22, 2024 1:24 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പാ​ർ​ക്കു​ചെ​യ്യു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് മൊ​ബൈ​ലും പ​ണ​വും ക​വ​രു​ന്ന ആ​ളെ അ​റ​സ്റ്റു​ചെ​യ്തു.

കോ​ഴി​ക്കോ​ട് ഫ​റൂ​ക്ക് മാ​ണി​യാ​ള​ത്ത് വീ​ട്ടി​ൽ സു​മേ​ഷ്(29)​ ആ​ണ് പി​ടി​യി​ലാ​യ​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നാ​യി​വ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പാ​ർ​ക്കു​ചെ​യ്യു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ സീ​റ്റ് തു​റ​ന്ന് പ​ണ​വും മൊ​ബൈ​ലും മ​റ്റും സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന ആ​ളാ​ണ് പി​ടി​യി​ലാ​യ സു​മേ​ഷ്. ടെ​മ്പി​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ സി. ​ജി​ജോ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

മാ​ർ​ച്ച് 16ന് ​തെ​ക്കേ​ന​ട​യി​ലെ ഗോ​കു​ലം വ​ന​മാ​ല ഹോ​ട്ട​ലി​ന് മു​ൻ​വ​ശം പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ സീ​റ്റു​തു​റ​ന്ന് 7,000 രൂ​പ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഹോ​ട്ട​ലി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്ന് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.