കോ​ൺ​ഗ്ര​സ് തി​രി​ച്ചു​വ​ര​ണ​മെ​ന്ന ഉ​മ്മ​ൻചാ​ണ്ടി​യു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: മ​റി​യാ​മ്മ ഉ​മ്മ​ൻചാ​ണ്ടി
Tuesday, April 23, 2024 1:15 AM IST
ചാ​ല​ക്കു​ടി: കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്ത് തി​രി​ച്ചു​വ​ര​ണ​മെ​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്വ​പ്ന​മാ​യി​രു​ന്നു​വെ​ന്നും ഇ​തി​നാ​യി ന​മു​ക്ക് ഒ​ത്തൊ​രു​മി​ച്ചു പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും മ​റി​യാ​മ്മ ഉ​മ്മ​ൻ ചാ​ണ്ടി. രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രു​പാ​ട് വേ​ട്ട​യാ​ട​പ്പെ​ട്ട വ്യ​ക്തി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. എ​ന്നി​രു​ന്നാ​ലും എ​ല്ലാ​വ​രോ​ടും ക്ഷ​മി​ക്കാ​നും സ്നേ​ഹി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നു. ചാ​ല​ക്കു​ടി​യി​ൽ ബെ​ന്നി ബ​ഹ​നാ​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബെ​ന്നി ബ​ഹ​നാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​ല​ക്കു​ടി 83, 84, 85 ബൂ​ത്തു​ക​ളി​ലെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​യാ​യി​രു​ന്നു മ​റി​യാ​മ്മ ഉ​മ്മ​ൻ ചാ​ണ്ടി.
കൗ​ൺ​സി​ല​ർ ഷി​ബു വാ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, വി.​ഒ. പൈ​ല​പ്പ​ൻ, സി.​ജി. ബാ​ല​ച​ന്ദ്ര​ൻ, പി.​കെ. ഭാ​സി, ജോ​ണി പു​ല്ല​ൻ, ഒ.​എ​സ്. ച​ന്ദ്ര​ൻ, പി.​വി. സ​നേ​ഷ്കു​മാ​ർ, തോ​മാ​സ് പു​ല്ല്യാ​ട​ൻ, ജോ​ജു പു​ളി​യാ​നി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.