ദേവാലയങ്ങളിൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Sunday, April 28, 2024 7:18 AM IST
പ​രി​യാ​രം പ​ള്ളി​

സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു ചാ​ല​ക്കു​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ളി വ​ട​ക്ക​ൻ കൊ​ടി​യേ​റ്റി.

തി​രു​നാ​ൾദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ ആ​റി​നും ഒ​ന്പ​തി​നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും​ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​നയ്ക്കു ഫാ. ​ആ​ന്‍റോ പാ​ണാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സാ​ജ​ൻ പു​ത്തൂ​ർ സ​ന്ദേ​ശം ന​ൽ​കും. രാ​വി​ലെ ഒ​ന്പ​തി​നു കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഊ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വാ​ദം. തു​ട​ർ​ന്ന് ര​ണ്ടു​വ​രെ ഊ​ട്ടുനേ​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കും. നേ​ർ​ച്ച​പ്പ​ന്ത​ലി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ്രതിഷ്ഠിക്കും. വി​ഷഭ​യ​ത്തി​ൽനി​ന്നു വി​ടു​തി ല​ഭി​ക്കു​വാ​ൻ നേ​ർ​ച്ച തേ​ൻ ന​ൽ​കു​ന്നു​ണ്ട്.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു​ള്ള കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡെ​ന്നി ഉ​ദ​നി​പ്പ​റ​മ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 101 അം​ഗ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.
വി​കാ​രി ഫാ. ​വി​ൽ​സ​ൺ, എ​ലു​വ​ത്തി​ങ്ക​ൽ കൂ​ന​ൻ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ക്രി​സ്റ്റീ​ൻ പു​ത്ത​ൻ​പു​ര​യി​ൽ, ട്ര​സ്റ്റി​മാ​രാ​യ ജോ​സ് പോ​ട്ടെ​പ​റ​മ്പി​ൽ, സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​ൽ, ഷാ​ജു ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ല്കു​ന്നു.

കൊ​ട​ക​ര ഫൊ​റോ​ന പ​ള്ളി​

സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു തി​രു​നാ​ളി​നു കൊ​ടി​ക​യ​റി. കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​യ്‌​സ​ണ്‍ ക​രി​പ്പാ​യി കൊ​ടി​യേ​റ്റി. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സി​ബി​ന്‍ വാ​ഴ​പ്പ​ള്ളി സ​ഹ​കാ​ര്‍​മി​ക​നാ​യി. മേയ് അ​ഞ്ചി​നാ​ണു ഊ​ട്ടുതി​രു​നാ​ള്‍. തി​രു​നാ​ള്‍ദി​നം​വ​രെ ദി​വ​സേ​ന വൈ​കീ​ട്ട് അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​കും.

തു​റ​വ​ന്‍​കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്‌​സ് ദേ​വാ​ല​യ​ം

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ മേ​യ് നാ​ല്, അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​സെ​ബി കൂ​ട്ടാ​ല​പ​റ​മ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു.

അ​മ്പു​തി​രു​നാ​ള്‍ദി​ന​മാ​യ നാ​ലി​നു രാ​വി​ലെ 6.30നു ​കൂ​ടു​തു​റ​ക്ക​ല്‍, രൂ​പം പ്ര​തി​ഷ്ഠി​ക്ക​ല്‍, ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ഷാ​ജു ചി​റ​യ​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ട് അ​മ്പ്, വ​ള എ​ഴു​ന്ന​ള്ളി​പ്പ് പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും.

തി​രു​നാ​ള്‍ദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ 6.30നു ​തി​രു​നാ​ള്‍ പ്ര​സു​ദേ​ന്തി​വാ​ഴ്ച, തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് സാ​ഗ​ര്‍ രൂ​പ​ത ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ആ​ന്‍റ​ണി ചി​റ​യ​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ജു ചൊ​വ്വ​ല്ലൂ​ര്‍ ഒ​എ​ഫ്എം സ​ന്ദേ​ശം ന​ല്‍​കും. ഫാ. ​അ​ജി​ത് ചേ​ര്യേ​ക്ക​ര സ​ഹ​കാ​ര്‍​മി​ക​നാ​യി​രി​ക്കും.

വൈ​കീ​ട്ട് നാ​ലി​നു ദി​വ്യ​ബ​ലി തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, ഏ​ഴി​നു വാ​നി​ല്‍ വ​ര്‍​ണ​വി​സ്മ​യം തു​ട​ര്‍​ന്ന് കൊ​ച്ചി​ന്‍ കൈ​ര​ളി ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ ഗാ​ന​മേ​ള. പ​രേ​ത​രു​ടെ അ​നു​സ്മ​ര​ണ​ദി​ന​മാ​യ ആ​റി​നു രാ​വി​ലെ 6.30ന് ​ഫാ. സെ​ബി കൂ​ട്ടാ​ല​പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
12ന് ​എ​ട്ടാ​മി​ട തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 9.30നു ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​വി​ല്‍​സ​ണ്‍ മൂ​ക്ക​നാം​പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് നേ​ര്‍​ച്ച ഊ​ട്ട്. വൈ​കീ​ട്ട് 5.30ന് ​ഇ​ട​വ​ക​ദി​നം, പൊ​തു​സ​മ്മേ​ള​നം തു​ട​ര്‍​ന്നു ക​ലാ​പ​രി​പാ​ടി​ക​ള്‍.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​സെ​ബി കൂ​ട്ടാ​ല​പ​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ മ​ല്‍​പ്പാ​ന്‍ ദേ​വ​സി ആ​ന്‍റോ, കാ​ഞ്ഞി​ര​പ​റ​മ്പി​ല്‍ ലോ​ന​പ്പ​ന്‍ വി​ല്‍​സ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഴൂ​ക്ക​ര​ പ​ള്ളി​

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മ​ഞ്ഞ​ളി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തേക്കു​ള്ള പ്ര​സു​ദേ​ന്തി​വാ​ഴ്ച, നാ​ട​കം എ​ന്നി​വ ന​ട​ന്നു. ഇ​ന്നു രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം.തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 5.30നു ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും.

മേ​യ് ര​ണ്ടി​നു ദീ​പാ​ല​ങ്കാ​രം സ്വി​ച്ച്ഓ​ൺ, ലൈ​റ്റ് ഷോ, ​പ്ര​വാ​സി സം​ഗ​മം. മൂ​ന്നി​ന് വൈ​കീ​ട്ട് 7.30നു ​പാ​ഞ്ചാ​രി​മേ​ളം. നാ​ലി​നു തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ.
തി​രു​നാ​ൾ ദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഊ​ട്ട് വെ​ഞ്ചി​രി​പ്പ്. 10ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യി​ൽ ഫാ. ​ഷാ​ജി തു​ന്പേച്ചി​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഡോ. ​വി​ൻ​സ​ന്‍റ് കു​ണ്ടു​കു​ളം തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് നാ​ലി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് ലൈ​റ്റ് ഷോ, ​മ്യൂ​സി​ക്ക​ൽ നൈ​റ്റ് എ​ന്നി​വ ന​ട​ക്കും.

ആ​റി​നു രാ​വി​ലെ 6.15ന് ​പ​രേ​ത​ർ​ക്ക് വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ്. വൈ​കീ​ട്ട് അ​ഞ്ചി​നു നൊ​വേ​ന, ആ​റി​ന് വ​ള എ​ഴു​ന്ന​ള്ളി​പ്പ് പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​ന് ബാ​ൻ​ഡ് - ശി​ങ്കാ​രി​മേ​ളം- വ​യ​ലി​ൻ ഫ്യൂ​ഷ​ൻ എ​ന്നി​വ ന​ട​ക്കും.