സഹോദയ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം
Monday, September 26, 2022 12:39 AM IST
പാ​ല​ക്കാ​ട്: സ​ഹോ​ദ​യ ജി​ല്ലാ ക​ലോ​ത്സ​വം സ​ങ്ക​ൽ​പ് 2കെ ​ക്ക് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ൽ ഇന്ന് തുടക്കം. 63 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാണ് മൂ​ന്നു ദി​വ​സ​ത്തെ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ക. മൂ​ന്നു മു​ത​ൽ 12 ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ നാ​ലു കാ​റ്റ​ഗ​റി​ക​ളാ​ക്കി തി​രി​ച്ചാ​ണ് മ​ത്സ​രം. 55 സ്റ്റേ​ജു​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ആദ്യദിനം 2526 കുട്ടികളാണ് മത്സരിക്കുക. 150 പേ​ർ മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി​ക​ർ​ത്താ​ക്ക​ളാ​കും.
മ​ത്സ​ര​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​നാ​യി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ആ​തി​ഥേ​യ സ്കൂ​ളാ​യ സെ​ന്‍റ് റാ​ഫേ​ൽ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.
മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ന​വം​ബ​ർ 24 മു​ത​ൽ എ​റ​ണാ​കു​ളം വാ​ഴ​ക്കു​ള​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​സ്ത​ക​മേ​ള, ഭ​ക്ഷ്യ​മേ​ള തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വ​ണ്ടാ​ഴി​യി​ൽ ഓം​ബുഡ്സ്മാ​ൻ സി​റ്റിം​ഗ് ഇന്ന്
വ​ട​ക്ക​ഞ്ചേ​രി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഇന്ന് ജി​ല്ലാ എം​ജി എ​ൻ​ആ​ർ​ഇ​ജി​എ​സ് ഓം​ബു​ഡ്സ്മാ​ൻ വ​ണ്ടാ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ സി​റ്റിം​ഗ് ന​ട​ത്തും.
രാ​വി​ലെ 11 മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.