ഗായത്രിപു​ഴ​യി​ലെ പാ​ഴ്ചെ​ടി​ക​ൾ നീ​ക്കം ചെ​യ്യ​ണം
Saturday, December 3, 2022 1:00 AM IST
ആ​ല​ത്തൂ​ർ : ഗാ​യ​ത്രി പു​ഴ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും തി​ങ്ങി നി​ൽ​ക്കു​ന്ന പാ​ഴ്ചെ​ടി​ക​ൾ നീ​ക്കം ചെ​യ്ത് ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഖ​മ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
മേ​ലാ​ർ​കോ​ട് കൂ​ളി​യാ​ട് ക​ട​വ് പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലും പാ​ഴ്ചെ​ടി​ക​ൾ ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ര​ണ്ടാം വി​ള നെ​ൽ​ക്കൃ​ഷി​ക്കാ​യു​ള​ള ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. മ​ഴ​യു​ടെ കു​റ​വ് മൂ​ലം പ​ല പാ​ട​ങ്ങ​ളി​ലും വെ​ള്ളം എ​ത്തു​ന്നി​ല്ല. കു​ളി​ക്കാ​നും മ​റ്റു​മാ​യി ക​ട​വു​ക​ളി​ൽ ഇ​റ​ങ്ങു​വാ​നും ബു​ദ്ധി​മു​ട്ടാ​ണ്. പാ​ഴ്ചെ​ടി​ക​ൾ നീ​ക്കം ചെ​യ്താ​ൽ ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​കും.
ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യം.