കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലുപേ​ർ​ക്ക് പ​രി​ക്ക്
Thursday, February 9, 2023 12:47 AM IST
മ​ണ്ണാ​ർ​ക്കാ​ട് : പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ചി​റ​ക്ക​ൽ​പ്പ​ടി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇന്നലെ രാ​വി​ലെ 10.30ന് ​ചി​റ​ക്ക​ൽ​പ്പ​ടി പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
പ​രി​ക്കേ​റ്റ​വ​രെ വ​ട്ട​ന്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ല്ലാ​വ​രും ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്.
ത​ച്ച​ന്പാ​റ ആ​ലി​ങ്ങ​ൽ വീ​ട്ടി​ൽ ജ​മാ​ലു​ദ്ദീ​ൻ (60), ഭാ​ര്യ സൗ​ദ (54), മ​ക​ൻ അ​ബ്ദു​ൾ ജ​ലീ​ൽ (36), ജ​ലീ​ലി​ന്‍റെ ഭാ​ര്യ സൗ​ദാ​ബി (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചി​കി​ത്സ​യി​ലു​ള്ള ഇ​വ​രു​ടെ കൈ ​കാ​ലു​ക​ൾ​ക്കും നെ​റ്റി​യി​ലും മു​റി​വു​ക​ളു​ണ്ട്.
കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ൾ പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നു ത​ച്ച​ന്പാ​റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ആ​ൾ​ട്ടോ കാ​റും പാ​ല​ക്കാ​ട് നി​ന്നും മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​ന്നോ​വ​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ായിട്ടില്ല.