അട്ടപ്പാടിയിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം
1549325
Saturday, May 10, 2025 1:07 AM IST
അഗളി: അട്ടപ്പാടിയിൽ 806 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ 802 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 99.5. അഗളി സർക്കാർ സ്കൂളിൽ 203 പേർ പരീക്ഷയ്ക്കിരുന്നതിൽ 202 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ഏഴു വിദ്യാർഥികൾ സമ്പൂർണഎ പ്ലസും കരസ്ഥമാക്കി. വിജയശതമാനം 99.51. അട്ടപ്പാടി എംആർഎസ് സ്കൂളിൽ 35 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ രണ്ട് സമ്പൂർണ എ പ്ലസ് ഓടെ100% വിജയം വരിച്ചു. ഷോളയൂർ ഗവ. ഹൈസ്കൂളിൽ പരീക്ഷയ്ക്കിരുന്ന 74 കുട്ടികളും ഉപരിപഠനത്തിന് അർഹരായി. ഒരു സമ്പൂർണ എ പ്ലസും ലഭിച്ചു. മട്ടത്തുകാട് ജിടിഎച്ച്എസിൽ പരീക്ഷ എഴുതിയ 24 കുട്ടികളും പുതൂർ ജിടിഎച്ച്എസിൽ പരീക്ഷയെഴുതിയ 27 കുട്ടികളും വിജയിച്ച് 100 ശതമാനം ഉപരിപഠനത്തിന് യോഗ്യരായി.
ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിൽ പരീക്ഷയെഴുതിയ 123 വിദ്യാർഥികളും വിജയംവരിച്ചു. 13 സമ്പൂർണ എ പ്ലസ് മൗണ്ട് കാർമൽ സ്കൂൾ കരസ്ഥമാക്കി. കൂക്കംപാളയം സെന്റ് പീറ്റേഴ്സ് സ്കൂളിൽ 153 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ152 പേരും ഉപരിപഠനത്തിന് യോഗ്യത നേടി 99.51% വിജയം കൈവരിച്ചു.
12 സമ്പൂർണ എ പ്ലസും നേടി. കോട്ടത്തറ ആരോഗ്യമാത സ്കൂളിൽ പരീക്ഷ എഴുതിയ 108 വിദ്യാർഥികളിൽ 106 പേരും ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 98.14. ഒരു സമ്പൂർണഎ പ്ലസും സ്കൂളിന് ലഭിച്ചു.എഎഎച്ച്എസ് ചിണ്ടക്കി, ബദനി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ 100% വിജയം നേടി. ചിണ്ടക്കിയിൽ 31 വിദ്യാർഥികളും ബഥനിയിൽ 28 വിദ്യാർഥികളുമാണ് പരീക്ഷയ്ക്കു മാറ്റുരച്ചത്.