ചിറ്റൂർ, കൊല്ലങ്കോട് ക്ലസ്റ്റർ അരങ്ങ് സർഗോത്സവം ശ്രദ്ധേയമായി
1549328
Saturday, May 10, 2025 1:07 AM IST
വണ്ടിത്താവളം: ചിറ്റൂർ, കൊല്ലങ്കോട് ക്ലസ്റ്റർ അരങ്ങ് സർഗോത്സവം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ബ്ലോക്ക്പഞ്ചായത്ത് അധ്യക്ഷൻ ആർ. ചിന്നക്കുട്ടൻ അധ്യക്ഷനായി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എ. സുജാത മുഖ്യാതിഥിയായി.
ജില്ലാ കുടുംബശ്രീമിഷൻ എഡിഎംസി. അനുരാധ, ഡിപിഎം ഡാൻ വട്ടോളി, പട്ടഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ പി.എസ്. ശിവദാസ്, ഉപാധ്യക്ഷ അനില മുരളീധരൻ, പെരുമാട്ടി പഞ്ചായത്ത് അധ്യക്ഷ ഷീബ രാധാകൃഷ്ണൻ, കൊടുവായൂർ പഞ്ചായത്ത് അധ്യക്ഷ പ്രേമ സുകുമാരൻ, തുടങ്ങിയവർ പ്രസംഗിച്ചു.
സർഗോത്സവം സമാപന സമ്മേളനം കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ ഫാറൂഖ് അബ്ദുൾ റഹ്മാൻ മുഖ്യാതിഥിയായി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് അധ്യക്ഷനായി.
പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാധാകൃഷണൻ, പട്ടഞ്ചേരി പഞ്ചായത്ത് ഉപാധ്യക്ഷ അനില മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. സർഗോത്സവത്തിൽ പെരുമാട്ടി പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി.