സെന്റ് വിൻസന്റ് ഡിപോൾ ജൂബിലിഭവനം വെഞ്ചരിപ്പ് 12 ന്
1549331
Saturday, May 10, 2025 1:07 AM IST
പാലക്കാട്: സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സെൻട്രൽ കൗണ്‍സിൽ റൂബി ജൂബിലി സ്്മാരകമായി പൊന്നംകോട് ഏരിയ കൗണ്‍സിലിലെ കരിന്പ ലിറ്റിൽ ഫ്ളവർ കോണ്‍ഫറൻസിൽ നിർമിച്ച 10 ാമത് ജൂബിലിഭവനത്തിന്റെ വെഞ്ചരിപ്പ് 12 ന് രാവിലെ 11.30 ന് രൂപത വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ നിർവഹിക്കും. രൂപത പ്രൊക്യുറേറ്റർ ഫാ. റെനി കാഞ്ഞിരത്തിങ്കൽ പങ്കെടുക്കും.
ചടങ്ങിന് സെൻട്രൽ കൗണ്‍സിൽ പ്രസിഡന്റ് ജെയിംസ് പടമാടൻ, കരിന്പ ലിറ്റിൽ ഫ്ളവർ പള്ളി വികാരിയും ആധ്യാത്മിക ഉപദേഷ്ടാവുമായ ഫാ. അനീഷ് സിഎംഐ, സെൻട്രൽ കൗണ്‍സിൽ സെ ക്രട്ടറി ജോസഫ് കൊള്ളന്നൂർ, ട്രഷറർ ടോമി പള്ളിവാതുക്കൽ, സെൻട്രൽ കൗണ്‍സിൽ ബോർഡ് അംഗങ്ങൾ, കോണ്‍ഫറൻസ് പ്രസിഡന്റ് സണ്ണി, കോണ്‍ഫറൻസ് അംഗങ്ങൾ എന്നിവർ നേതൃത്വം നല്‍കും.
പതിനൊന്നാമത് ജൂബിലി ഭവനം താവളം ഏരിയ കൗണ്‍സിലിലെ അഗളി ഗൂളിക്കടവ് ഫാത്തിമമാത കോണ്‍ഫറൻസിലും പന്ത്രണ്ടാമത് ഭവനം വടക്കഞ്ചേരി ഏരിയ കൗണ്‍സിലിലെ പന്തലാംപാടം നിത്യസഹായമാത കോണ്‍ഫറൻസിലും നിർമാണം പുരോഗമിക്കുന്നതായി സെൻട്രൽ കൗണ്‍സിൽ പ്രസിഡന്റ് ജെയിംസ് പടമാടൻ അറിയിച്ചു.