ജെസിഐ പാലക്കാട് ഫോർട്ടിന്റെ പ്രിസം വാരാഘോഷം
1592411
Wednesday, September 17, 2025 8:26 AM IST
പാലക്കാട്: ജെസിഐ പാലക്കാട് ഫോർട്ട് സംഘടിപ്പിച്ച പ്രിസം ജെസിഐ പൊതുജനസന്പർക്ക വാരാഘോഷം സമാപിച്ചു. ധോണി ലീഡ് കോളജിൽ നടന്ന സമാപനപരിപാടിയിൽ ജെസിഐ ഇന്ത്യയുടെ ദേശീയ വൈസ്പ്രസിഡന്റ്് വി. പ്രജിത് മുഖ്യാതിഥിയായി.
പ്രസിഡന്റ്് പ്രവീണ്‍ സേതുമാധവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ധോണി ലീഡ് കോളജ് ചെയർമാൻ ഡോ. കെ. തോമസ് ജോർജിനെ പ്രഫഷണൽ മികവിനുള്ള ടോബിപ്പ് പുരസ്കാരവും ടി. കൃഷ്ണദാസിനെ കമൽപത്ര പുരസ്കാരവും നൽകി ആദരിച്ചു.
ദേശീയ വനിതാ കോ- ഓർഡിനേറ്റർ അഡ്വ. വർഷ എസ.് കുമാർ, സോണ്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ആഷിഖ്, സോണ്‍ ഡയറക്ടർ അഭിജിത് രാകേഷ്, സറീന ഹനീഫ എന്നിവർ പ്രസംഗിച്ചു. വാരാഘോഷ കോ- ഓർഡിനേറ്റർ ആർ. വിഷ്ണുശ്രീ നന്ദി പറഞ്ഞു.
വാരാചരണത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ വനിതകൾക്കായി നൈപുണ്യ പരിശീലനം, വിവിധ സ്കൂളുകളിൽ വ്യക്തിത്വവികസന പരിശീലന പരിപാടികൾ, ആരോഗ്യ ബോധവത്കരണ മാരത്തോണ്‍, യുവാക്കൾക്കായി സ്പോർട്സ് മത്സരങ്ങൾ, ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഹ്യൂമണ്‍ ഡ്യൂട്ടീസ് ബോധവത്കരണ ഒപ്പു ശേഖരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.