പാറ മണ്ണൂക്കാട് പാലം നാടിനു സമർപ്പിച്ചു
1591435
Sunday, September 14, 2025 1:15 AM IST
പാലക്കാട്: പ്രതിസന്ധികളെ അതിജീവിച്ച് കേരള മോഡല്‍ വികസനം മുന്നോട്ടു പോവുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
മലമ്പുഴ നിയോജക മണ്ഡലത്തിലെ എലപ്പുള്ളി, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോരയാര്‍ പുഴക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള പാറ മണ്ണൂക്കാട് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.6 കോടി രൂപ ചെലവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പാറ മണ്ണുകാട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ എ. പ്രഭാകരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത, ജില്ലാ പഞ്ചായത്ത് അംഗം എം. പദ്മിനി ടീച്ചർ, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.