കോട്ടോപ്പാടം എച്ച്എസ്എസ് സുവർണ ജൂബിലി: മാധ്യമ സെമിനാറും സ്നേഹാദരവും നടത്തി
1591428
Sunday, September 14, 2025 1:15 AM IST
കോട്ടോപ്പാടം: കോട്ടോപ്പാടം കെഎഎച്ച് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാധ്യമ സെമിനാറും പത്രമാധ്യമ പ്രവർത്തകർക്കുള്ള സ്നേഹാദരവും നടത്തി.
സെമിനാർ ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ടി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ.എം. മനോജ് മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ എം.പി. സാദിഖ്, പ്രധാനാധ്യാപകൻ കെ.എസ്. മനോജ്, പത്ര മാധ്യമപ്രവർത്തകർ, സംഘാടക സമിതി ഭാരവാഹികൾ പങ്കെടുത്തു. മണ്ണാർക്കാട് എംഇഎസ് കോളജിലെ ജേർണലിസം വിദ്യാർഥികളും സ്കൂൾ സ്റ്റുഡന്റ്സ് മീഡിയ ക്ലബ് അംഗങ്ങളും സെമിനാറിൽ പങ്കെടുത്തു.