ഡോ. അഗർവാൾസ് കണ്ണാശുപത്രി പ്രവർത്തനം തുടങ്ങി; 30വരെ സൗജന്യ കൺസൾട്ടേഷൻ
1591429
Sunday, September 14, 2025 1:15 AM IST
പാലക്കാട്: ഇന്ത്യയിലെ വലിയ നേത്ര പരിചരണ ശൃംഖലകളിൽ ഒന്നായ ഡോ. അഗർവാൾസ് കണ്ണാശുപത്രി കേരളത്തിലെ അഞ്ചാമത്തെ ആശുപത്രി ഉദ്ഘാടനം ചെയ്തു.
പാലക്കാട്ടെ കാലിക്കറ്റ് ബൈപാസ് റോഡിലെ സ്ഥാപനം നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.
ലോകോത്തര ഡയഗ്നോസ്റ്റിക്സ്, നൂതന ശസ്ത്രക്രിയകൾ, സമഗ്രമായ നേത്ര പരിചരണ സേവനങ്ങൾ ഇവിടെ ലഭ്യമാണെന്നു അധികൃതർ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ ഈമാസം മുഴുവൻ എല്ലാ പ്രായക്കാർക്കും സൗജന്യ കൺസൾട്ടേഷനുകൾ ലഭ്യമാണ്.
പാലക്കാട് നിവാസികൾക്ക് +91 95949 24048 എന്ന നമ്പറിൽ ബന്ധപ്പെടുന്നതിലൂടെ സൗജന്യ സമഗ്ര നേത്ര പരിശോധനയും ലഭിക്കുന്നതായിരിക്കും. നേത്രചികിത്സയിൽ 50 വർഷത്തിലേറെ പരിചയസമ്പന്നനായ പാലക്കാട് നിന്നുള്ള
സീനിയർ ഒഫ്താൽമോളജിസ്റ്റ് ഡോ. രാജഗോപാലൻ നായർ പുതിയ ആശുപത്രിയിലെ ആശുപത്രി നേതൃത്വത്തിന്റെ ഭാഗമാകും.
മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, നൂതന ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ, തിമിരം, കോർണിയൽ കെയർ, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, റെറ്റിന ഡിസോർഡേഴ്സ്, പീഡിയാട്രിക് ഒഫ്താൽമോളജി എന്നിവയ്ക്കുള്ള പ്രത്യേക യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.