ട്രാൻസ്ഫോർമറിനുസമീപം യുവാവ് മരിച്ചനിലയിൽ
1590860
Thursday, September 11, 2025 10:45 PM IST
ചെർപ്പുളശേരി: യുവാവിനെ ട്രാൻസ്ഫോർമറിനുസമീപം മരിച്ചനിലയിൽ കണ്ടെത്തി. കാറൽമണ്ണ തൃക്കടീരി മനപ്പടി വീട്ടിൽ മണികണ്ഠനെ(36)യാണ്എകെജി റോഡിൽ ട്രാൻസ്ഫോർമറിനുസമീപം ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഷോക്കേറ്റു മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. അവിവാഹിതനാണ്. ചെർപ്പുളശേരി പോലീസ് കേസെടുത്തു.