അകമ്പാടം സെന്റ് ജോൺസ് ഹൈസ്കൂളിൽ വിദ്യാർഥിനിയുടെ പുസ്തകപ്രകാശനം
1590422
Wednesday, September 10, 2025 1:46 AM IST
പോത്തുണ്ടി: അകമ്പാടം സെന്റ് ജോൺസ് ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി എം. തനിഹ രചിച്ച 15 കഥകൾ അടങ്ങിയ പുസ്തകം- നീഹാരം കെ. ബാബു എംഎൽഎ പ്രകാശനം ചെയ്തു.
ജീവിത വഴിയിലെ പലവിധ കാഴ്ചകൾ തുറന്നെഴുതിയ കഥകളിൽ വേർപാട്, പ്രണയം, ജോലി, വിവാഹം, സ്വയം സ്നേഹിക്കേണ്ടതിന്റെ ആവശ്യകത, മദ്യപാനികളായ മനുഷ്യരുടെ കുടുംബങ്ങളിലെ അവസ്ഥ എന്നിവ വളരെ ലളിതമായി വിവരിക്കുന്നു. പിടിഎ പ്രസിഡന്റ് കെ . രാജൻ അധ്യക്ഷത വഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നി സിഎസ്സി, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പ്രസംഗിച്ചു. നെന്മാറ വിത്തനശ്ശേരി പഴത്തറക്കാട് ഏരിയൽ വീട്ടിൽ മുരളിയുടെയും അഹല്യയുടെയും മകളാണ് എം. തനിഹ.