നെന്മാറയിലും പോലീസിനെതിരേ പ്രതിഷേധം
1590673
Thursday, September 11, 2025 1:29 AM IST
നെന്മാറ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ അകാരണമായി പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നെന്മാറ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു.
നെന്മാറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ കെ.ആർ. പത്മകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. വിനോദ്, കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേതിൽ, മുൻ.ഡിസിസി സെക്രട്ടറി കെ.ഐ. അബ്ബാസ്, എം.ആർ. നാരായണൻ, പല്ലശ്ശന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാമനാഥൻ, എലവഞ്ചേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദേവൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രബിതാ ജയൻ, കെ.പി. ജോഷി എന്നിവർ പ്രസംഗിച്ചു.