കുന്നംകുളത്തെ കസ്റ്റഡി മർദനം: കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1590680
Thursday, September 11, 2025 1:29 AM IST
പാലക്കാട്: കുന്നംകുളം ചൊവ്വനൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദിച്ചതിലും സംസ്ഥാനത്തെ പോലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്നും പോലീസ് ക്രിമിനലുകളെ ഉടൻ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടും പാലക്കാട് ടൗൺ ഈസ്റ്റ്, സൗത്ത്, നോർത്ത്, കണ്ണാടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധസദസ് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്. സേവ്യർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ പി. ബാലഗോപാൽ, ഡിസിസി സെക്രട്ടറി പ്രകാശൻ കാഴ്ചപറമ്പിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് , കെപിസി സി മെംബർ കെ.ഐ. കുമാരി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, പി.എച്ച്. മുസ്തഫ, സുധാകരൻ പ്ലാക്കാട്ട്, എസ്.എം. താഹ, എ. രമേശ് പുത്തൂർ, പി. പ്രസാദ്, കെ. ഭവദാസ്, സി. കിദർ മുഹമ്മദ്, രാജീവ് രാമനാഥ്. എ. കൃഷ്ണൻ, സാജോ ജോൺ, എച്ച്. മുബാറക്ക്, മോഹനൻ കാഴ്ചപറമ്പിൽ, ഹരിദാസ് മച്ചിങ്ങൽ, ജവഹർ രാജ്, അനുപമ പ്രശോഭ്, കെ.ആർ. ശരരാജ്, നവാസ് മാങ്കാവ്, എസ്. കുപ്പേലൻ, കെ. ബൽറാം, പ്രഭുൽ കുമാർ, വി. മോഹനൻ, എം. പ്രശോഭ്, കെ. അനീഷ്, എം. വത്സ കുമാർ, എ.എം. അബ്ദുള്ള, കാജ എച്ച്. ജൈലാവുദ്ദീൻ, വി. മോഹനൻ, മോഹൻ ബാബു, മനോജ് കളത്തിൽ, എ. സലിം, എം.കെ. സിദ്ധാർഥൻ, ചന്ദ്രൻ യാക്കര, കണ്ണാടി പഞ്ചായത്ത് മെംബർമാരായ എം. കലാവതി, രമേശ്, എസ്. ശെൽവൻ, മുരളി എലന്തിയൻകോട്, എം. ശരവണൻ, പി.വി. മോഹൻദാസ് പങ്കെടുത്തു.
വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ
വടക്കഞ്ചേരി: ചൊവ്വന്നൂരിൽ കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മർദിച്ച പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് എന്നീ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധസദസും നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ സെക്രട്ടറി അഡ്വ. എൻ.എസ്. ശില്പ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറി വിനീഷ് പ്ലാച്ചേരി മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, കണ്ണമ്പ്ര മണ്ഡലം പ്രസിഡന്റ് സുദേവൻ, പുതുക്കോട് മണ്ഡലം പ്രസിഡന്റ് ഉദയൻ, സഹകരണ ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു , എ.പി. ശശികല ടീച്ചർ, വി.എച്ച്. ബഷീർ, കെ. മോഹൻദാസ്, നന്ദകുമാർ, ബാബു മാധവൻ, സി. മുത്തു, ജി. സതീഷ് കുമാർ, ദേവദാസ്, സുനിൽ ചുവട്ടുപാടം, ശ്രീനാഥ് വെട്ടത്ത്, ജോണി ഡയൻ, സന്തോഷ്, മൊയ്തു, സുധാകരൻ, ശിവൻ, സഹദേവൻ, വിനോദ്, കാരയങ്കാട് ശിവരാമകൃഷ്ണൻ, പ്രിയ സുരേഷ് പ്രസംഗിച്ചു.
മംഗലംഡാം പോലീസ് സ്റ്റേഷൻ
മംഗലംഡാം: വി.എസ്. സുജിത്തിനെ അകാരണമായി മർദിച്ച പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വണ്ടാഴി, കിഴക്കഞ്ചേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മംഗലംഡാം പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും പ്രതിഷേധസദസും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വണ്ടാഴി മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി മെംബർ പ്രദീപ് നെന്മാറ, കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മാസ്റ്റർ, ഡിനോയ് കോമ്പാറ, കെ.വി. കുര്യാക്കോസ്, വി.ജെ. ജോസഫ്, രാജു പുതുശേരി, പി.ജെ. മോളി പ്രസംഗിച്ചു.
ചിറ്റൂർ പോലീസ് സ്റ്റേഷൻ
ചിറ്റൂർ: ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിസിസിയുടെ നിർദേശപ്രകാരം ചിറ്റൂർ, തത്തമംഗലം, പൊൽപ്പുള്ളി, നല്ലേപ്പുള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിറ്റൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ കെ. മധു, മുരളി തറക്കളം, സൈദ് ഇബ്രാഹിം, ദാമോദരൻ, എ. ഷഫീക്, കെ. സാജൻ, രാമൻകുട്ടി, ആർ. ബാബു, ആർ.പി. സതീഷ്, രാഹുൽ കൃഷ്ണ, സോനു പ്രണവ്, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.
പുതൂർ പോലീസ് സ്റ്റേഷൻ
അഗളി: പുതൂർ, ഷോളയൂർ പോലീസ് സ്റ്റേഷനുകളിലേക്ക് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധസദസ് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. ഷോളയൂരിൽ മണ്ഡലം പ്രസിഡന്റ് കനകരാജ് അധ്യക്ഷനായി.
നേതാക്കളായ ഷിബു സിറിയക്ക്, എൻ.കെ. രഘുത്തമൻ, എം.എം. തോമസ്, എം. സി. ഗാന്ധി, വിശ്വനാഥൻ, ജി. ഷാജു, മണികണ്ഠൻ, സുബ്രഹ്മണ്യൻ, സന്തോഷ്, കെ.ജെ. മാത്യു, ടിറ്റു വർഗീസ്, വാസു, ബാലൻ, സാന്റോ കോയിപുറത്ത്, അജിത്ത്, ജി. അശോക്, മൂർത്തി, വില്യംസ് പ്രസംഗിച്ചു. പുതൂരിൽ മണ്ഡലം പ്രസിഡന്റ് സെന്തിൽകുമാർ അധ്യക്ഷനായി. നേതാക്കളായ ഷിബു സിറിയക്, കുറുന്താചലം, കനകരാജ്, രാധാകൃഷ്ണൻ, ജോജി, സതീഷ്, സമീഷ്, സുമേഷ്, ഉദയകുമാർ, രംഗൻ, അഭിജിത്ത്, കുമാരൻ, ഷിജി, ചെല്ലമ്മ, നടരാജ് പ്രസംഗിച്ചു.
ആനക്കര: യൂത്ത് കോണ്ഗ്രസ് നേതാവ് വി.എസ.് സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ തൃത്താല പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധസദസ് സംഘടിപ്പിച്ചു. കെപിസിസി നിർവാഹക അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷത വഹിച്ചു. പി.വി. മുഹമ്മദ് അലി, പി. ബാലൻ, വി. അബ്ദുള്ളകുട്ടി, പി.കെ. അപ്പുണ്ണി, പി.എ. വാഹിദ്, സെയ്ത് മോൻ, എം. മണികണ്ഠൻ, സി.പി. മുഹമ്മദ്, കെ.പി. സുധീഷ്, എസ്.ടി. നിസാർപ്രസംഗിച്ചു.