കെസിവൈഎം ഒലവക്കോട് ഫെറോനയുടെ ഓണാഘോഷം- ഓണാരവം 2കെ25
1590676
Thursday, September 11, 2025 1:29 AM IST
ഒലവക്കോട്: കെസിവൈഎം ഒലവക്കോട് ഫൊറോനയുടെ ഓണാഘോഷപരിപാടി - ഓണാരവം 2കെ25 മൈലംപുള്ളി സെന്റ് മേരീസ് പള്ളിയിൽ നടത്തി. ഫൊറോന ഡയറക്ടർ ഫാ. അജി ഐക്കര, കെസിവൈഎം മൈലംപുള്ളി യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് തെരുവൻകുന്നേൽ എന്നിവരുടെ ആശിർവാദത്തോടെ ഓണാരവത്തിനു തുടക്കംകുറിച്ചു.
യുവജനങ്ങൾക്കായി വിവിധ മത്സരങ്ങൾ നടത്തി. കെസിവൈഎം പ്രസിഡന്റ് തോമസ് ബാബു, സെക്രട്ടറി ജോസ്വിൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.