കമ്പിളിച്ചുങ്കം- കല്ലുകുട്ടിയാല്‍ റോഡിലെ പാര്‍ശ്വഭിത്തി പൂർത്തീകരണ ഉദ്ഘാടനം
1590425
Wednesday, September 10, 2025 1:46 AM IST
ചിറ്റൂർ: പൊല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് കമ്പിളിച്ചുങ്കം- കല്ലുകുട്ടിയാല്‍ റോഡിലെ പാര്‍ശ്വഭിത്തി നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കണ്യാര്കുളമ്പിലാണ് പരിപാടി നടന്നത്.
2024- 2025 ലെ എംഎല്‍എയുടെ പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ശ്വഭിത്തി നിര്‍മിച്ചിരിക്കുന്നത്.
പരിപാടിയില്‍ പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് എല്‍എസ്ജിഡി എൻജിനീയർ സി.വി. ശ്രീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. പ്രസാദ്, പൊല്‍പ്പുള്ളി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. സുബ്രഹ്മണ്യന്, പൊല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് മെംബര്‍ ബീന ശിവകുമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.