സാമൂഹികക്ഷേമത്തിന് ഊന്നൽനൽകി വടക്കഞ്ചേരി ലയൺസ് ക്ലബ്
1590675
Thursday, September 11, 2025 1:29 AM IST
വടക്കഞ്ചേരി: സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽനൽകി കൂടുതൽപേർക്ക് സഹായങ്ങളുമായി വടക്കഞ്ചേരി ലയൺസ് ക്ലബ്. ഇതിന്റെ ഭാഗമായി ബിപിഎൽ കാർഡ് ഉടമകൾക്കെല്ലാം വർഷത്തിൽ 360 ദിവസവും ഫ്രീ-ഷുഗർ ചെക്കപ്പിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി സജോ ജോർജ് തേവർകാട് പറഞ്ഞു.
കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായങ്ങൾക്കൊപ്പം അനാഥരും നിരാലംബരുമായവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ ഉൾപ്പെടെ ചികിത്സാ ഉപകരണങ്ങളും വിതരണം ചെയ്യുന്നുണ്ട്. വൈകല്യമുള്ള കുട്ടികളെ സംരക്ഷിക്കുന്ന ചിറ്റടിയിലെ അനുഗ്രഹ ഭവന് തുടർച്ചയായി പതിനെട്ടാം വർഷവും സാമ്പത്തിക സഹായം കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു.
ഈ വർഷത്തെ ധനസഹായ വിതരണം ക്ലബ് പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ, സെക്രട്ടറി സജോ ജോർജ് തേവർകാട്, ട്രഷറർ സി.എൻ. ഷിനു, ചാർട്ടർ മെംബർ എം.വി. തോമസ് എന്നിവർ ചേർന്ന് അനുഗ്രഹ ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ മേബലിന് കൈമാറി. ഫ്രീ ഷുഗർ ചെക്കപ്പ് ഉൾപ്പെടെയുള്ള ക്ലബി സഹായങ്ങൾക്ക് 9497251142 എന്ന നമ്പറിൽ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്നു അധികൃതർ അറിയിച്ചു.