കുണ്ടളശേരി- പൊറ്റയില്പടി റോഡ് നാടിനു സമർപ്പിച്ചു
1590917
Friday, September 12, 2025 1:03 AM IST
മുണ്ടൂർ: കേരളശ്ശേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുണ്ടളശ്ശേരി-പൊറ്റയില്പടി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ നിര്‍വഹിച്ചു.
കേരളശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ 2024- 25 വര്‍ഷത്തെ വാര്‍ഷിക വികസന ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ നന്ദിനി അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെംബര്‍ ഷാജിത, വാര്‍ഡ് വികസന സമിതി ചെയര്മാന് ജയരാജ്, വാര്‍ഡ് വികസന സമിതി അംഗം ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. മറ്റു വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.