എസ്ബിഐ പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ ജില്ലാ സമ്മേളനം
1591165
Saturday, September 13, 2025 1:28 AM IST
പാലക്കാട്: എസ്ബിഐ പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണൻ പുല്ലഞ്ചേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രാമകൃഷ്ണൻ കുട്ടിനാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫിലിപ് കോശി മുഖ്യപ്രഭാഷണം നടത്തി.
ഭഗവത്ഗീത ഹിന്ദിയിൽനിന്നും മലയാളത്തിലേക്ക് തർജമചെയ്ത എം. ഗിരിജാബായിയെ യോഗത്തിൽ ആദരിച്ചു.
ബാങ്കുകളിൽ മൂന്നു ദശാബ്ദ കാലമായിട്ടും പെൻഷൻ പരിഷ്കരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.
ബാങ്കുകളിൽ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, കമ്യൂട്ടേഷൻ അപാകത പരിഹരിക്കുക, സ്പെഷൽ അലവൻസ് പെൻഷനുകൂടി കണക്കാക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.
സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എസ്. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.എൻ. ഹർഷൻ, ജില്ലാ ട്രഷറർ വി. രാജാമണി പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. അച്ചുതനുണ്ണി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ. രഘുപതി നന്ദിയും പറഞ്ഞു.