പാറ മണ്ണുക്കാട് പാലം ഉദ്ഘാടനം നാളെ
1590911
Friday, September 12, 2025 1:03 AM IST
പാലക്കാട്: മലമ്പുഴ നിയോജകമണ്ഡലത്തിലെ എലപ്പുള്ളി, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോരയാര്‍ പുഴക്കുകുറുകെ നിര്‍മിച്ചിട്ടുള്ള പാറ മണ്ണുക്കാട് പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.
ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന് എംപി മുഖ്യാതിഥിയാവും. എ. പ്രഭാകരന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പങ്കെടുക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.6 കോടി രൂപ ചെലവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയടക്കം 11 മീറ്റര്‍ വീതിയും 77.7 മീറ്റര്‍ നീളവുമാണ് പാലത്തിനുള്ളത്. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ സംരക്ഷണ ഭിത്തികളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടുണ്ട്.