കുന്നംകുളം പോലീസ് മർദനത്തിൽ നാടെങ്ങും കോൺഗ്രസ് പ്രതിഷേധം
1590672
Thursday, September 11, 2025 1:29 AM IST
കൊല്ലങ്കോട്: നിയമപാലകരിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാറിന്റെ നയം പൊതുസമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നു ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത്.
കുന്നംകുളം പോലീസ് സ്റ്റഷനിൽ വി.എസ്. സുജിത്തിനെ കൂരമായ മർദിച്ച പോലീസുകാരെ പുറത്താക്കുന്നതിൽ കുറഞ്ഞൊരു നടപടിയും കോൺഗ്രസിന് അംഗീകരിക്കുവാൻ കഴിയില്ലെന്നും കെ.സി. പ്രീത് പറഞ്ഞു.
പോലീസ് അതിക്രമത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലങ്കോട് നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ഗുരുവായൂരപ്പൻ അധ്യക്ഷതവഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി. മാധവൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി. വിഷ്ണു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ആർ. ശിവരാമൻ, വി. ശശി, ആർ. ബിജോയ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശാരദ തുളസീദാസ്, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പൊന്നപ്പൻ, വി.ശിവദാസ്, സുലോചന രാജൻ എന്നിവർ പ്രസംഗിച്ചു.