മെഡിസെപ് പ്രീമിയം തുക വർധിപ്പിക്കരുത്: സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ
1591169
Saturday, September 13, 2025 1:28 AM IST
പാലക്കാട്: ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ ജിഎസ്ടിയിൽനിന്നും കേന്ദ്ര ജിഎസ്ടി കൗൺസിൽ ഒഴിവാക്കിയതിനാൽ സർവീസ് പെൻഷൻകാരുടെ മെഡിസെപ് പ്രീമിയം തുക വർധിപ്പിക്കുവാനുള്ള സർക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
സംഘടനകളുമായി കൂടിയാലോചനകൾ നടത്താതെയും മെഡിസെപിൽ നിലവിലുള്ള അപാകതകൾ പരിഹരിക്കാതെയും ഏകപക്ഷീയമായി പ്രീമിയം മാത്രം ഒറ്റയടിക്ക് വർധിപ്പിക്കുവാനുള്ള നീക്കം പെൻഷൻകാരോടു കാണിക്കുന്ന ക്രൂരതയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം.എം. റഷീദ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം .പോൾ, എം. ഉണ്ണികൃഷ്ണൻ, പുത്തൂർ രാമകൃഷ്ണൻ, എ. ഗോപിനാഥൻ, ആർ. മണി, വി. ആന്റണി, കെ.കെ. ശൈലജ, സി.ടി. രമണി, ജമീലറഷീദ്, കെ. നാരായണൻ, പോൾ പി. ആലിസ്, പി.ഡി. ഗ്രേസി എന്നിവർ പ്രസംഗിച്ചു.