പൊറ്റശേരി സർവീസ് സഹകരണ ബാങ്ക് സായാഹ്നശാഖ തുറന്നു
1591162
Saturday, September 13, 2025 1:28 AM IST
കാഞ്ഞിരപ്പുഴ: അറുപത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പൊറ്റശേരി സർവീസ് സഹകരണ ബാങ്കിന്റെ സായാഹ്നശാഖ കാഞ്ഞിരം ഹെഡ് ഓഫീസിനു മുകളിൽ ഒന്നാംനിലയിൽ പ്രവർത്തനമാരംഭിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോയ് ജോസഫ് അധ്യക്ഷനായി. സ്ട്രോംഗ് റൂം ഉദ്ഘാടനം എൻ. ഷംസുദ്ദീൻ എംഎൽഎ നിര്‍വഹിച്ചു.
ബാങ്ക് സെക്രട്ടറി ശോഭ അലക്സാണ്ടർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആദ്യ നിക്ഷേപ സ്വീകരണം കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ നിര്‍വഹിച്ചു. മുതിർന്ന സഹകാരികളെ ഡിസിസി സെക്രട്ടറി സി. അച്യുതൻ ആദരിച്ചു.
തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബാബു, കാഞ്ഞിരപ്പുഴ സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, ബിജി ടോമി, കെ. താജുദ്ദീൻ, അസിസ്റ്റന്റ് രജിസ്ട്രാർ സി.ജി. സാബു, വാർഡ് മെംബർമാരായ ദിവ്യ, പി. രാജൻ, ടി. കുമാരൻ, ടി.കെ. റഫീഖ്, ഹുസൈനാർ വളവുള്ളി, എൻ.എം. സെബാസ്റ്റ്യൻ, ഓമനക്കുട്ടൻ, അനൂപ് പാലക്കൽ, മോഹൻ ഐസക്, ജോർജ് നമ്പുശേരിൽ, അരുൺ സക്കറിയ, ബാലൻ പൊറ്റശേരി, എ. രാജഗോപാല്‍, ടോജി ജോസഫ്, ബാങ്ക് ഡയറക്ടര്‍ റഫീഖ്, ബിജുമോൻ ജോസഫ് കടുകുമാക്കൽ എന്നിവർ പ്രസംഗിച്ചു.