നന്ദിയോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിടംനിർമാണം അന്തിമഘട്ടത്തിൽ
1591166
Saturday, September 13, 2025 1:28 AM IST
വണ്ടിത്താവളം: നന്ദിയോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ ഐപി/ഒപി ബ്ലോക്കിന്റെ ഒന്നാം ഘട്ട നിര്‍മാണം അവസാനഘട്ടത്തിൽ. ചിറ്റൂര്‍ എംഎല്‍എയും മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് 300 ലക്ഷം രൂപ അനുവദിച്ച് പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്.
2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയിട്ടുള്ളത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംഘട്ടത്തില്‍ 640 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ആദ്യനിലയാണ് പൂര്‍ത്തിയാക്കുന്നത്. അത്യാഹിത വിഭാഗം, ഫാര്‍മസി, നഴ്സ് സ്റ്റേഷന്, ചികിത്സാ- ഇന്‍ജക്്ഷന്‍ റൂമുകള്‍, കോള്‍ഡ് ചെയിന്‍ റൂം, കണ്സള്ട്ടേഷന് റൂമുകള്‍, വിശാലമായ കാത്തിരിപ്പ് സ്ഥലങ്ങള്‍, ശുചിമുറികള്‍, സ്റ്റോര്‍ റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യനിലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മൂന്നു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.