ബസിനുനേരേ കാട്ടാനയുടെ ആക്രമണം
1591168
Saturday, September 13, 2025 1:28 AM IST
നീലഗിരി: ഓവേലി മൂലക്കാട്ട് റോഡിൽ ബസിനുനേരെ കാട്ടാനയുടെ ആക്രമണം. മൂലക്കാട്ട് റോഡിൽ യാത്രക്കാരെ കയറ്റി നീങ്ങുകയായിരുന്ന സർക്കാർബസിനു മുന്നിലേക്ക് കാട്ടാന പാഞ്ഞടുത്തു. ബസിന്റെ മുൻവശം തലകൊണ്ട് ഇടിച്ചുതകർത്തു. ബസ് ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും കാട്ടാന പ്രകോപനം തുടർന്നു.
യാത്രികർ ബഹളംവച്ചതിനെത്തുടർന്ന് ആന പിന്നീട് കാടുകയറി. യാത്രികർ ആർക്കും പരിക്കില്ല. വഴിയാത്രക്കാർ പകർത്തിയ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.