മണ്ണാർക്കാട് ലയൺസ് ക്ലബ് കലാഭിവന്ദനം സംഘടിപ്പിച്ചു
1591160
Saturday, September 13, 2025 1:28 AM IST
മണ്ണാർക്കാട്: കല, സേവനം, സാമൂഹികം എന്നീ മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ ആദരിക്കുന്നതിന് ലയൺസ് ക്ലബ് മണ്ണാർക്കാട് കലാഭിവന്ദനം 2025 സംഘടിപ്പിച്ചു.
നെല്ലിപ്പുഴ പാലാട്ട് റസിഡൻസിയിൽ നടന്ന പരിപാടിയിൽ ദേശീയ ചലച്ചിത്രപുരസ്കാരജേതാവ് പി. മോഹൻദാസ്, രാഷ്ട്രപതിയിൽ നിന്ന് പോലീസ്മെഡൽ നേടിയ എസ്പി ഫിറോസ് എം. ഷഫീക്ക്, ഗവർണറിൽ നിന്ന് കേരളകൗമുദി അവാർഡ് നേടിയ ഡോ. ഷിബു, സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഗിരീഷ്, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാക്കളായ പി.വി. ബിജുമോൻ, എം.സി. ഷാഫി, ഫോറസ്റ്റ് മെഡൽ നേടിയ സി. സുരേഷ് ബാബു എന്നിവരെ ആദരിച്ചു.
മാധ്യമ രംഗത്ത് രണ്ടു പതിറ്റാണ്ട് പിന്നിട്ടവരെയും ബിസിനസ് രംഗത്തെ മികവുറ്റ ലയൺസ് ക്ലബ് മെംബർമാരെയും ആദരിച്ചു. എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാംസൺ അധ്യക്ഷനായി.
ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെടിഡിസി ചെയർമാൻ പി.കെ. ശശി, നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.ആർ. സെബാസ്റ്റ്യൻ, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ടി. ജയകൃഷ്ണൻ, ലയൺസ് സോൺ ചെയർമാൻ ഷൈജു ചിറയിൽ, പി.എം. സുബ്രഹ്മണ്യൻ, വി.ജെ. ജോസഫ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. ഷിബു, റെജിമോൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. മണ്ണാർക്കാട് പാലിയേറ്റീവ് കെയറിന്റെ സാന്ത്വന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി. മണ്ണാർക്കാട് എഎൽപി സ്കൂളിലെ കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.