ജില്ലാ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ ആറിന്
1590915
Friday, September 12, 2025 1:03 AM IST
പാലക്കാട്: ജില്ലാ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ ആറിന് നടക്കും.
മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സൺമാരിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരിൽ നിന്നും ഒരാൾ വീതവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ എണ്ണം അമ്പതിൽ കുറവാണെങ്കിൽ മൂന്നുപേര്‍, അമ്പതിൽ കൂടതലാണെങ്കിൽ അഞ്ചുപേർ എന്നിങ്ങനെയാണ് പ്രതിനിധികളെ ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്ക് തെരഞ്ഞെടുക്കുക. നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന 20നും , സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24 ഉച്ചയ്ക്ക് രണ്ടുമണിക്കും ആയിരിക്കും.
വോട്ടെടുപ്പ് ഒക്ടോബർ ആറിന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ്.
വോട്ടെണ്ണലും ഫലപ്രഖ്യാപനവും അന്നേ ദിവസം വൈകുന്നേരം അഞ്ചിനു നടക്കും. നാമനിർദ്ദേശ പത്രികകൾ ഈമാസം 15 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11നും വൈകുന്നേരം അഞ്ചിനും ഇടയിൽ ജില്ലാ വരണാധികാരിയുടെ ഓഫീസിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച പത്രികകൾ തപാൽ വഴിയോ, അല്ലെങ്കിൽ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിലെ പെട്ടിയിൽ നേരിട്ടോ സമർപ്പിക്കാം. വിവരങ്ങള്‍ 0471- 2326644 നന്പറിൽ ലഭിക്കും.