കൊല്ലങ്കോട് ഊട്ടറ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ
1590916
Friday, September 12, 2025 1:03 AM IST
കൊല്ലങ്കോട്: നെന്മാറ നിയോജകമണ്ഡലത്തിലെ ഊട്ടറ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ ഉച്ചയ്ക്കുശേഷം മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി, കെ. രാധാകൃഷ്ണന് എംപി എന്നിവര്‍ മുഖ്യാതിഥികളാവുന്ന പരിപാടിയില്‍ കെ.ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും.
കൊല്ലങ്കോട് പ്രദേശത്തെയും പുതുനഗരം പ്രദേശത്തെയും ബന്ധിപ്പിക്കുന്നതിന് ഗായത്രിപുഴക്ക് കുറുകെ ഊട്ടറ പഴയ പുഴപ്പാലത്തിനു സമാന്തരമായാണ് പുതിയപാലം നിര്‍മിക്കുന്നത്. കിഫ്ബി ഫണ്ടുപയോഗിച്ച് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പറേഷന് ഓഫ് കേരള ലിമിറ്റഡാണ് നിര്‍മാണം നടത്തുന്നത്.
7.67 കോടി രൂപ ചെലവഴിച്ചു ഇരുവശത്തും നടപ്പാതയോടുകൂടി 11.05 മീറ്റര്‍ വീതിയിലാണ് നിര്‍മാണം.