നെൽപ്പാടവരമ്പുകളിലെ വെണ്ടകൃഷി കർഷകർക്ക് അധികവരുമാനമാകുന്നു
1590922
Friday, September 12, 2025 1:03 AM IST
വണ്ടിത്താവളം: വയൽവരമ്പുകൾ ക്കുചുറ്റും വെണ്ടയും ചീരയും കൃഷിയിറക്കിയത് കർഷകർക്ക് ഇടവരുമാനമായി. നാടൻ വെണ്ട, ചീര എന്നിവക്ക് വിപണിയിൽ ആവശ്യക്കാരും ഏറെയാണ്. മുന്പ് പയറിനങ്ങളാണ് കൃഷിയിറക്കിയിരുന്നത്. ഉദ്ദേശിച്ച വരുമാനം ലഭിക്കാതായപ്പോഴാണ് വെണ്ട, ചീരകൃഷിയിലേക്ക് തിരിഞ്ഞത്.
വയലുകളിൽ ഈർപ്പം ഉള്ളതിനാൽ ജലവിതരണവും വേണ്ടിവരുന്നില്ല. മാത്രമല്ല ചെടികൾക്ക് മരുന്നു തളിയോ മറ്റു പരിചരണമില്ലെന്നതിനാൽ കർഷകന് പ്രത്യേക ചെലവ് വരുന്നുമില്ല. രാത്രി സമയങ്ങളിൽ പന്നി വരമ്പുകൾ കുത്തിമറിക്കുന്നത് തടയാനാവുന്നില്ലെന്നതാണ് കർഷകന്റെ ആവലാതി.