അന്പെയ്ത്ത് മത്സരങ്ങളിൽ പങ്കെടുക്കാൻ പരിശീലനം: അപേക്ഷ നാളെയുംകൂടി
1590674
Thursday, September 11, 2025 1:29 AM IST
പാലക്കാട്: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി ഭിന്നശേഷിക്കാർക്കും ഭിന്നശേഷി ഇല്ലാത്തവർക്കും അന്പെയ്ത്തിൽ പരിശീലനം നൽകും.
ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന സ്കൂൾ ഗെയിംസ്, കേരളോത്സവം, പാരാ ആർച്ചറി ചാമ്പ്യൻഷിപ്പ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ പരിശീലനം നൽകുന്നതിന് ജില്ലയിലെ സ്കൂളുകൾക്ക് അപേക്ഷിക്കാം. പരിശീലനം നടത്തുന്നതിന് ആവശ്യമായ 50000 രൂപയോളം വില വരുന്ന ആർച്ചറി ഉപകരണങ്ങളായ ബോ, ടാർഗറ്റ്, ആരോ തുടങ്ങിയവ സൗജന്യമായി നൽകും.
നിരവധി കായിക ഇനങ്ങളിൽ ദേശീയ അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള ആർച്ചറി കോച്ച് എ.എം. കിഷോറിന്റെ നേതൃത്വത്തിൽ ഏഴാം ക്ലാസ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിനായി 100 മീറ്റർ സ്ഥലമുള്ള സ്കൂളുകൾ നാളെ വൈകുന്നേരം അഞ്ചിനകം ഇ-മെയിലിലൂടെ അപേക്ഷിക്കാം.
അപേക്ഷാഫോമനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വിവരങ്ങൾ 9809921065 നന്പറിൽ ലഭിക്കും.