പട്ടത്തുപാറ റോഡ് നാടിനു സമർപ്പിച്ചു
1590421
Wednesday, September 10, 2025 1:46 AM IST
മുണ്ടൂർ: കേരളശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ നിർമാണം പൂർത്തിയായ പട്ടത്തുപാറ റോഡിന്റെ ഉദ്ഘാടനം കെ. ശാന്തകുമാരി എംഎൽഎ നിർവഹിച്ചു.
കോങ്ങാട് മണ്ഡലം എംഎൽഎയുടെ 2024- 25 വർഷത്തെ മുഖ്യമന്ത്രി- പ്രാദേശിക റോഡ് പുനർനിർമാണ പദ്ധതിയിൽനിന്നും 15 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ്, 260 മീറ്റർ ദൂരം റോഡ് നിർമാണം പൂർത്തീകരിച്ചത്.
കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുനിൽ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് മെംബർ എ. രജനി, വാർഡ് മെംബർ രമ മുരളി, വാർഡ് വികസന സമിതി അംഗം രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
മറ്റു ഗ്രാമപഞ്ചായത്ത് മെംബർമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പൊതുപ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.