പോലീസിലെ ക്രിമിനലുകളെ സര്‍വീസില്‍നിന്നു പുറത്താക്കണം: ഗാന്ധിദര്‍ശന്‍ സമിതി
1590428
Wednesday, September 10, 2025 1:46 AM IST
പാലക്കാട്: കേരള പോലീസിലെ ഒരുകൂട്ടം ക്രിമിനലുകള്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം തുടര്‍ച്ചയായി പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നു ഗാന്ധിദര്‍ശന്‍ സമിതി കുറ്റപ്പെടുത്തി.
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുക്കാമെന്നു മുഖ്യമന്ത്രിയും സര്‍ക്കാരും കരുതരുത്. നരാധമന്മാരായ ക്രിമിനലുകളെ സര്‍വീസില്‍നിന്നും പുറത്താക്കണമെന്നും കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
പോലീസ് മര്‍ദനങ്ങള്‍ക്കെതിരെ ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ കമ്മിറ്റി പാലക്കാട്ട് സംഘടിപ്പിച്ച പ്രതിഷേധ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വടക്കുംപുറം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം. ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രാജന് മുണ്ടൂര്‍, അബ്ദുള്‍ അസീസ്, ടി. രാജന്, വി. മോഹനന്, എം. മുരളീധരന്, കെ. ശശീന്ദ്രന് പ്രസംഗിച്ചു.