പന്നിക്കൂട്ടം നശിപ്പിച്ച പാടശേഖരങ്ങൾ സന്ദർശിച്ച് കൃഷിവകുപ്പധികൃതർ
1590426
Wednesday, September 10, 2025 1:46 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിലെ കതിരായ നെൽപ്പാടം കാട്ടുപന്നികൂട്ടം നശിപ്പിച്ചതു സംബന്ധിച്ച് വ്യാപക പരാതിയിൽ കർഷകരുടെ നെൽപ്പാടങ്ങൾ നല്ലേപ്പിള്ളി കൃഷിഓഫീസറുടെ നേതൃത്വത്തിൽ സംഘം നിരീക്ഷണം നടത്തി.
ചിറ്റൂർ ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ സുഹൈന, നല്ലേപ്പിള്ളി കൃഷി അസിസ്റ്റന്റ് കെ. നദീറബാനു, മൂച്ചിക്കുന്ന്- നരിച്ചിറ പാടശേഖരസമിതിയിലെ കർഷകരായ ടി. കൃഷ്ണൻകുട്ടി, സി. വാസു, പ്രഭലൻ, നരിച്ചിറ പാടശേര സമിതി സെക്രട്ടറി വി. രാജൻ എന്നിവരും സംഘത്തെ അനുഗമിച്ചിരുന്നു.