ആനമൂളിയിൽ ഓട്ടോയിൽ കടത്തിയ സ്ഫോടകവസ്തുക്കൾ പിടികൂടി
1591437
Sunday, September 14, 2025 1:15 AM IST
മണ്ണാർക്കാട്: ഓട്ടോറിക്ഷയിൽ സ്ഫോടക വസ്തുക്കൾ അട്ടപ്പാടിയിലേക്ക് കടത്തുന്നതിനിടെ ഒരാളെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. തച്ചമ്പാറ മുണ്ടക്കാട്ടിൽ സന്ദീപ് (37) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ എട്ടോടെ ആനമൂളി ചെക്ക്പോസ്റ്റിനു സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് നിയമാനുസൃതമല്ലാതെ കടത്തുകയായിരുന്ന സ്ഫോടന വസ്തുക്കൾ പിടികൂടിയത്.
എക്സ്പ്ലോസീവ് സ്റ്റിക്സ്, നോൺ ഇലക്ട്രിക് ഡിറ്റോനേറ്റർ, ഇലക്ട്രിക് ഡിറ്റോനേറ്റർ എന്നിവയാണ് പിടികൂടിയതെന്ന് മണ്ണാർക്കാട് പോലീസ് അറിയിച്ചു. മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ എ.കെ. ശ്രീജിത്ത്, പുതൂർ എസ്ഐ അബ്ദുൽ ലത്തീഫ്, അഗളി ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.