കൊല്ലങ്കോടിന്റെ ടൂറിസംസാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി
1591434
Sunday, September 14, 2025 1:15 AM IST
കൊല്ലങ്കോട്: രാജ്യത്തെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിലൊന്നായ കൊല്ലങ്കോടിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നു പൊതുമരാമത്ത്, വിനോദസഞ്ചാരമന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കൊല്ലങ്കോട് ഗായത്രിപ്പുഴക്ക് കുറുകെയുള്ള ഊട്ടറ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലങ്കോടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നത് ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ ഓണാഘോഷങ്ങൾക്കായി വിദേശ സഞ്ചാരികളെ ആകർഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഫലമായി 12 രാജ്യങ്ങളിൽ നിന്ന് സഞ്ചാരികൾ കേരളത്തിലെത്തിയതായും മന്ത്രി അറിയിച്ചു. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായ പരിപാടിയില്‍ കെ. ബാബു എംഎല്‍എ അധ്യക്ഷത വഹിച്ചു.