യുവക്ഷേത്ര കോളജ് വിദ്യാർഥികൾക്ക് വിസ വിതരണം ചെയ്തു
1591422
Sunday, September 14, 2025 1:15 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ വിസ വിതരണം പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി അധ്യക്ഷനായിരുന്നു.
ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടറും ടെയ്നിംഗ് ആൻഡ് പ്ലെയ്സ്മെന്റ് ഓഫീസറുമായ റവ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി നന്ദിയും പറഞ്ഞു. കാമ്പസ് ഇന്റർവ്യൂ വഴി ദുബായ് മദീനത്ത് ജുമീറ ഹോട്ടലിൽ പ്ലെയ്സ്മെന്റ് ലഭിച്ച വിദ്യാർഥികളുടെ വിസയാണ് വിതരണം ചെയ്തത്.