ടി.എം. ജേക്കബിന്റെ 75-ാം ജന്മദിനം ആചരിച്ചു
1592410
Wednesday, September 17, 2025 8:26 AM IST
പാലക്കാട്: കേരള കോണ്ഗ്രസ് ജേക്കബ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ടി.എം. ജേക്കബിന്റെ 75 ാം ജന്മദിനം ജില്ലാ കമ്മിറ്റി മേഴ്സി ഓൾഡേജ് ഹോമിലെ അന്തേവാസികൾക്ക് അന്നദാനം നൽകി ആചരിച്ചു. ജില്ലാ പ്രസിഡന്റ് വി.ഡി. ഉലഹന്നാന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റുമാരായ എൻ.കെ. പുരുഷോത്തമൻ, പി.ഒ. വക്കച്ചൻ, ജനറൽ സെക്രട്ടറിമാരായ വി. അനിൽകുമാർ, കെ. ശ്രീജിത്ത് കല്യാണകണ്ടം, ശശികുമാർ പിരായിരി മറ്റു ഭാരവാഹികളായ വി.എ. കേശവൻ, കെ.പി. തങ്കച്ചൻ, ജിജു മാത്യു പെരുപ്പള്ളിൽ, രാജേന്ദ്രൻ, കെ. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.