ലക്കിടി നെഹ്്റു ലോ അക്കാദമിയിൽ മാരിടൈം അന്താരാഷ്ട്ര കോണ്‍ഫറൻസ് ഇന്നുമുതൽ
1591666
Monday, September 15, 2025 1:09 AM IST
പാലക്കാട്: നെഹ്്റു ലോ അക്കാദമിയിൽ ഇന്നുമുതൽ 17 വരെ അന്താരാഷ്ട മാരിടൈം കോണ്‍ഫറൻസ് സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സോണി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നുരാവിലെ ലക്കിടി കാന്പസിലെ ശാസ്ത്രഹാളിൽ മുൻനാവിക സേന വൈസ് അഡ്മിറൽ ജി. അശോക് കുമാർ ഉദ്ഘാടനം ചെയ്യും. സമുദ്രത്തിലെ കാലാവസ്ഥ പ്രശ്നങ്ങൾ, സമുദ്രത്തിനടിയിലെ ജീവജാലങ്ങൾ, സമുദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റ് വിഷയങ്ങളും ചർച്ച ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള നിയമവിദഗ്ധർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ തുടങ്ങിയവർ ഓണ്‍ലൈനായും ഓഫ്ലൈനായും പങ്കെടുക്കും.
17ന് ഉച്ചക്ക് രണ്ടരക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ചെന്നൈ സിമാറ്റ്സ് ഡീംസ് ടു ബി യൂണിവേഴ്സിറ്റി പ്രഫ.ഡോ. ജേക്കബ് ജോസഫ്, പി. കുമാർ, അനൂപ് പത്മൻ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ കോ- ഓർഡിനേറ്റർ എം. ശ്രീനിവാസ്, പ്രഫ.പി.ഡി. സെബാസ്റ്റ്യൻ, കോണ്‍ഫറൻസ് കണ്‍വീനർ സി. ദിബീഷ് പങ്കെടുത്തു.