തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പിൽ കാട്ടാന ചരിഞ്ഞ നിലയിൽ
1591669
Monday, September 15, 2025 1:10 AM IST
മണ്ണാർക്കാട്: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനുസമീപം കച്ചേരിപറമ്പ് നെല്ലിക്കുന്ന് ഇല്ലത്തുപാടത്ത് ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെരാവിലെ അഞ്ചുമണിയോടെ നാട്ടുകാരാണ് പാടത്ത് കാട്ടാനയെ ചരിഞ്ഞ കണ്ടെത്തിയത്.
വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.