കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടഞ്ഞില്ലെങ്കിൽ സമരമെന്നു കർഷക കോൺഗ്രസ്
1591668
Monday, September 15, 2025 1:09 AM IST
മണ്ണാർക്കാട്: ജനവാസകേന്ദ്രത്തിലെ കൃഷിയിടത്തിൽ ആന ചരിഞ്ഞ സംഭവം അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതും അപലപനീയവുമാണെന്ന് സ്ഥലം സന്ദർശിച്ച കർഷക കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വന്യമൃഗശല്യം പ്രദേശവാസികൾക്കും കർഷകർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഇതിന് നിയന്ത്രണം കൊണ്ടുവരാൻ കഴിയാത്തത് സർക്കാരിന്റെയും വനംവകുപ്പിന്റെയും പൂർണ പരാജയമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാനായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പുനൽകി.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ബാബു, ടി.കെ. ഇപ്പു, മണികണ്ഠൻ വടശ്ശേരി, നൗഫൽ താളിയിൽ, പി. ഉസ്മാൻ, ഫൈസൽ താളിയിൽ എന്നിവരടങ്ങുന്ന സംഘമാണ് സംഭവസ്ഥലം സന്ദർശിച്ചത്.