കാരുണ്യ സർവകലാശാലയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്
1591665
Monday, September 15, 2025 1:09 AM IST
കോയന്പത്തൂർ: കാരുണ്യ സർവകലാശാലയുടെ സ്ഥാപകനും ചാൻസലറുമായ ഡോ. പോൾ ദിനകരന്റെ 63-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കോയമ്പത്തൂർ കാരുണ്യ ഹോസ്പിറ്റൽ, നൽഉള്ളം ഫൗണ്ടേഷൻ, കാരുണ്യ യൂണിവേഴ്സിറ്റി ഹെറിറ്റേജ് സ്റ്റുഡന്റ് ക്ലബ്, വിദ്യാർഥികൾ തിരുവള്ളുവർ നഗറിലെ ഹല്ലൂവർ നഗറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
നീലഗിരി, കൂനൂർ പരിസര പ്രദേശങ്ങളിലുള്ളവർ ക്യാമ്പിൽ പങ്കെടുത്തു. നൽഉള്ളം ഫൗണ്ടേഷൻ സ്ഥാപകൻ ഉളിക്കൽ ഷൺമുഖം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാരുണ്യ ആശുപത്രി ഡയറക്ടർ ഡോ. സാമുവൽ തോമസ് ആശംസകൾ നേർന്നു. പ്രഫസർ നവീൻ സുന്ദർ സ്വാഗതം പറഞ്ഞു. ഉളിക്കൽ ടൗൺ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ സെന്തിൽകുമാർ, ചെയർമാൻ രാധ, മെംബർമാർ, ഡോ. സുന്ദരരാമൻ, കാരുണ്യ ജെപസിംഗ്, ഗ്രാമ നേതാക്കൾ എന്നിവർ പങ്കെടുത്തു. തിരുവള്ളുവർ, ബെംഗം, കമാലിൻ, പന്നവേണു, നെതിമന്ദു എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാമീണരും തിരുവള്ളുവർ നഗർ സ്പോർട്സ് ടീമും ക്യാമ്പിൽ പങ്കെടുത്തു.