ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാട് രൂപത വൈദികരുടെ ടീമും
1591670
Monday, September 15, 2025 1:10 AM IST
ഡോ. മാത്യു കല്ലടിക്കോട്
പാലക്കാട്: ജില്ലാ സീനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ പാലക്കാട് രൂപതയിലെ വൈദികരുടെ ടീമും. വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു മത്സരം.
പിഎഫ്ബിഎ പേരിലാണ് വൈദികരുടെ ടീം മത്സരത്തിനിറങ്ങിയത്. 11 വർഷം സെമിനാരി പരിശീലനത്തിൽ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ബാസ്കറ്റ്ബോൾ ഗെയിം പരിശീലിക്കുകയും കളിക്കുകയും ചെയ്തിരുന്ന വൈദികരാണിവർ. ജില്ലാ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പത്തോളം വരുന്ന വൈദികരുടെ ടീമും മികച്ച പ്രകടനം കാഴ്ചവച്ചു.
മൂന്ന് പുളുകളായി നടന്ന ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാട് രൂപത വൈദികർ മൂന്നാം പുളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി ക്വാർട്ടർ ഫൈനലിലേക്കു പ്രവേശിക്കുകയും തുടർന്ന് ക്വാർട്ടർ ഫൈനലിൽ വിജയിച്ച് സെമിഫൈനിലേക്ക് പ്രവേശിക്കുകയും ചെയ്തു.